നീന്തൽ കുടുംബം

ജില്ലാ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന 50 മീറ്റർ ഫ്രീസ്റ്റൈൽ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ 
റിസയും രണ്ടാം സ്ഥാനം നേടിയ സഹോദരി റിയയും


കാസർകോട്‌ ജില്ലാ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന 50 മീറ്റർ ഫ്രീസ്റ്റൈൽ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ സഹോദരിമാർ വരുന്നത്‌ നീന്തൽ താരങ്ങളുടെ കുടുംബത്തിൽനിന്ന്‌. കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയ പ്ലസ്‌ വൺ വിദ്യാർഥി റിസ റോസ്‌ ഒന്നാം സ്ഥാനവും സഹോദരി എ കെ ജി ആർട്‌സ്‌ ആൻഡ്‌ സ്പോർട്‌സ്‌ ക്ലബ്ബിലെ റിയ റോസ്‌ രണ്ടാം സ്ഥാനവും നേടി.  ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിലെ ബിരുദ വിദ്യാർഥിയാണ്‌ റിയ.  ഇരുവരും രണ്ടാം വയസുമുതലാണ്‌ നീന്തൽ തുടങ്ങിയത്‌. ഇതിനകം നിരവധി മത്സരങ്ങളിൽ ഇരുവരും വിജയികളായി. സ്വിമ്മിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ മാൽപെ ബീച്ചിൽ നടത്തിയ ദീർഘദൂര നീന്തൽ മത്സരത്തിൽ റിയ 10 കിലോമീറ്ററിലും റിസ അഞ്ച്‌ കിലോമീറ്ററിലും വിജയിച്ചിട്ടുണ്ട്‌.  സമീപത്തൊന്നും  പരിശീലനത്തിന്‌ സ്ഥലമില്ലാതിരുന്ന തുടക്ക കാലത്ത്‌ നീലേശ്വരത്തെ തീർഥങ്കര കുളത്തിലും തളിയിൽ ശിവ ക്ഷേത്രക്കുളത്തിലുമാണ്‌ ഇവർ നീന്തിത്തുടങ്ങുന്നത്‌.ബാപ്പ എം ടി പി സൈഫുദീനാണ്‌ രണ്ടുപേരെയും പരിശീലിപ്പിക്കുന്നത്‌. കാഞ്ഞങ്ങാട്‌  സ്റ്റേഷനിലെ സബ്‌ ഇൻസ്പെക്ടറായ സൈഫുദീൻ 2008ൽ ഫിന ലോക മാസ്റ്റേഴ്‌സ്‌ നീന്തൽ മത്സരത്തിൽ 10–-ാം സ്ഥാനം നേടിയിട്ടുണ്ട്‌. 2009ൽ ആസ്‌ത്രേലിയയിൽ പരിശീലകനായി ജോലിയിലിരിക്കെ സിഡ്‌നി ലോക മാസ്റ്റേഴ്‌സ്‌ മീറ്റിൽ ആസ്‌ത്രേലിയയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത്‌ ഏഴാം സ്ഥാനവും നേടി.  കള്ളാർ വില്ലേജ്‌ ഓഫീസറായ ഉമ്മ റുഖിയ ഫാത്തിമത്തും നീന്തലിൽ ഒപ്പമുണ്ട്‌. സിവിൽ സർവീസ്‌ ജില്ലാതല നീന്തൽ മത്സരത്തിൽ റുഖിയ മികച്ച ജയം നേടി.   കേരള ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മത്സരം ഉദ്‌ഘാടനം ചെയ്തു.    Read on deshabhimani.com

Related News