പാറുവമ്മയും പിന്മുറക്കാരും ഒത്തുകൂടി, അവർ 86 പേർ

പാറുവമ്മയും കുടുംബാംഗങ്ങളും ചലച്ചിത്ര താരവും പഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്‌ണനൊപ്പം


തൃക്കരിപ്പൂർ 86 കഴിഞ്ഞ പാറുവമ്മയും 86 കുടുംബാംഗങ്ങളും ഒത്തുചേർന്നതോടെ നാല് തലമുകളുടെ സംഗമം കൂടിയായി അത്‌.  തടിയൻകൊവ്വലിലെ കപ്പണക്കാൽ പാറുവമ്മയും ഒമ്പത് മക്കളും അവരുടെ മക്കളും പേരമക്കളുമാണ് മകൻ രമേശന്റെ വീട്ടിൽ ഒത്തുകൂടിയത്. നീലേശ്വരം, ചായ്യോത്ത്, പരപ്പച്ചാൽ, പയ്യന്നൂർ, വെങ്ങര, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഇവരിൽ പലരും താമസിക്കുന്നത്. ഭർത്താവ് ചിരുകണ്ഠൻ മരിച്ച ശേഷം മകൾ ലതയോടൊപ്പമാണ് പാറു വമ്മ താമസിക്കുന്നത്‌.  പാറുവമ്മയുടെ 86ാം  പിറന്നാളിന്‌ പേരമകൾ അഞ്ജിതയുടെ മകൻ റിഷാനും സംഗമത്തിലെ 86ാമത്തെ അംഗമായി. പാറുവമ്മയുടെ ഒമ്പത് മക്കളിൽ അന്തരിച്ച കൃഷ്ണൻ ഒഴികെയുള്ളവരല്ലാം സംഗമത്തിലുണ്ടായി. ചലച്ചിത്ര താരവും പഞ്ചായത്തംഗവുമായ പി പി കുഞ്ഞികൃഷ്ണനാണ്  സംഗമം ആശയം കുടുംബാംഗങ്ങളുമായി പങ്കുവച്ചത്‌. Read on deshabhimani.com

Related News