കോട്ടച്ചേരി ബാങ്കിന്റെ കുന്നുമ്മൽ ബ്രാൻഡ് വൻപയർ വിപണിയിലെത്തും
കാഞ്ഞങ്ങാട് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് കുന്നുമ്മൽ ബ്രാൻഡ് വൻപയർ വിപണിയിലെത്തിക്കും. തരിശിടം കൃഷിയോഗ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടച്ചേരി ബാങ്ക് വേലാശ്വരം ഇടപ്പണി പാടശേഖരത്തെ 12 കർഷകരുടെ മൂന്നരയേക്കർ വലയിൽ മമ്പയർ കൃഷിയിറക്കി. 50 കിലോ മമ്പയർ വിത്താണ് ഉപയോഗിച്ചത്. വിത്തിടൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് എം രാഘവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം ഗിനീഷ്, എ കെ ഗോപാലൻ, ബാലൻ അത്തിക്കോത്ത്, എൻ ഗോപി , പി കെ കണ്ണൻ, കെ രാധാകൃഷ്ണൻ, സി എച്ച് ബിന്ദു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി വി ലേഖ സ്വാഗതം പറഞ്ഞു. Read on deshabhimani.com