പരിശോധന ശക്തമാക്കി വനം വകുപ്പ്
ബോവിക്കാനം കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ പകൽ സമയത്തുപോലും പുലിയിറങ്ങിയതോടെ വനം വകുപ്പ് പരിശോധന ശക്തമാക്കി. വനം വകുപ്പ്, ദ്രുതകർമ സേന എന്നിവ സംയുക്തമായി വിവിധ മേഖലകളിൽ പട്രോളിങ് നടത്തുന്നു. ഇതിനായി വനം വകുപ്പ് പ്രത്യേക വാഹനവും അനുവദിച്ചു. കാസർകോട് വനം റേഞ്ച് മേഖലയിൽ ജനവാസ മേഖലയിലാണ് സ്ഥിരമായ പരിശോധന. റേഞ്ച് ഓഫീസർ സി വി വിനോദ് കുമാർ, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ജയകുമാർ, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു എന്നിവർ മേൽനോട്ടം നൽകുന്നു. Read on deshabhimani.com