ബിരിക്കുളം ചേമ്പേന പാറയിൽ തീപിടിത്തം
നീലേശ്വരം കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം ചേമ്പേന പാറയിൽ തീപിടിത്തം. ചൊവ്വ പകൽ 12.30 ഓടെയാണ് മൂന്ന് ഏക്കർ വിസ്തൃതിയുള്ള സ്വകാര്യ വ്യക്തിയുടെ പാറപ്രദേശത്ത് പുല്ലുകൾക്ക് തീപിടിച്ചത്. തൊട്ടടുത്ത് വാട്ടർ അതോറിറ്റിയുടെ ജോലിക്കാരാണ് തീ പടരുന്നത് കണ്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാർ തീ നിയന്ത്രണ വിധേയക്കാക്കി. മൂന്നു മണിക്കൂറോളം നേരം തീപടർന്നു. പാറപ്പുല്ലുകൾ നിറഞ്ഞ പ്രദേശത്തിന് സമീപം വീടുകളും കോഴിഫാമുണ്ടായിരുന്നു. തീ പടർന്നിരുന്നുവെങ്കിൽ ഇവിടവും കത്തി നശിക്കുമായിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ ബിരിക്കുളത്ത് അഗ്നിരക്ഷാനിലയത്തിന് വേണ്ടി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ പ്രാരംഭ പ്രവർത്തനം പോലും തുടങ്ങിയില്ല. Read on deshabhimani.com