മുതുകാടിന്റെ ഡിഫറന്റ്‌ 
ആർട്‌ സെന്റർ മടിക്കൈയിലും

മടിക്കൈ അടുക്കത്ത്‌ പറമ്പിൽ സ്ഥാപിക്കുന്ന ഡിഫറന്റ്‌ ആർട്‌ സെന്റർ പ്രവർത്തനങ്ങൾ ഗോപിനാഥ്‌ മുതുകാട്‌ വിശദീകരിക്കുന്നു.


 കാഞ്ഞങ്ങാട്‌ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  കഴക്കൂട്ടത്തെ   ഡിഫറന്റ്‌ ആർട്‌ വില്ലേജിന്റെ മാതൃകയിൽ  മടിക്കൈ അടുക്കത്ത്‌ പറമ്പിലും മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌  സ്ഥാപനം  ആരംഭിക്കുന്നു.  അമേരിക്കയിൽനിന്ന്‌ നാട്ടിലെത്തിയയാൾ വിലക്കുവാങ്ങി നൽകിയ സ്ഥലത്താണ്‌ സ്ഥാപനം തുടങ്ങുന്നത്‌.  ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ശാരീരികനില മെച്ചപ്പെട്ടുത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രപ്‌തരാക്കുന്ന പഠന പരീശിലന പരിപാടികളാണ്‌   നടപ്പാക്കുക.  പദ്ധതി പ്രഖ്യാപനം 31ന്‌ വൈകിട്ട്‌ നാലിന്‌ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും.  മുൻ മന്ത്രി  കെ കെ ശൈലജ, ഡോ. മുഹമ്മദ്‌ അഷീൽ, ജില്ലയിലെ എംഎൽഎമാർ എന്നിവർ ചേർന്ന്‌ തിരിതെളിക്കും.  തിരുവന്തപുരം സെന്ററിലെ 100 കുട്ടികളുടെ മാജിക്‌ ഷോയും ഉണ്ടാകും.  സംഘാടകസമിതി യോഗംരാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിബേബി, സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം സി പ്രഭാകരൻ, എരിയാസെക്രട്ടറി മാരായ എം രാജൻ , കെ രാജ്മോഹൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ തുടങ്ങിയവർ സംസാരിച്ചു   Read on deshabhimani.com

Related News