ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ജിഎച്ച്‌എസ്‌എസ്‌ കുണ്ടംകുഴി ചാമ്പ്യന്മാർ

ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കുണ്ടംകുഴി ഗവ. ഹയർ 
സെക്കൻഡറി സ്കൂൾ ടീം


 നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ 88 പോയന്റുമായി കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 28 പോയന്റുമായി ബന്തടുക്കയും സെന്റ് തോമസ് എച്ച്എസ് തോമാപുരവും രണ്ടാം സ്ഥാനം പങ്കിട്ടു. 16 പോയന്റുള്ള ബാനം ഹയർസെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. ജില്ലാ വടംവലി അസോസിയേഷനും, ബിഎസി ചിറപ്പുറവും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന്റെ സമാപനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്തു.  കെ വി ദാമോദരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി മനു, കമ്പവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. പി രഘുനാഥ്, സേതു ബങ്കളം, സിഡിഎസ് ചെയർ പേഴ്സൺ പി എം സന്ധ്യ, അനിൽ ബങ്കളം, അമ്പുജാക്ഷൻ ആലാമിപ്പള്ളി, ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു. രതീഷ് വെള്ളച്ചാൽ സ്വാഗതവും സുനിൽ നോർത്ത് കോട്ടച്ചേരി നന്ദിയും പറഞ്ഞു.  മത്സരം പ്രൊഫ. പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.  കെ പി അരവിന്ദാക്ഷൻ ട്രോഫികൾ വിതരണം ചെയ്തു.   Read on deshabhimani.com

Related News