കാടിറങ്ങി നാടുചുറ്റി 
ഹനുമാൻ കുരങ്ങുകൾ



 ബോവിക്കാനം  കാടിറങ്ങിയ ഹനുമാൻ കുരങ്ങുകൾ നാട്ടിലും നഗര പ്രദേശത്തും സ്ഥിരം കാഴ്‌ചയായി.  മുളിയാർ കാനത്തൂർ പ്രദേശത്ത്‌  ഹനുമാൻ കുരങ്ങുകളെ കാണാം. പശ്ചിമഘട്ടങ്ങളിലെ ഗ്രേ കുരങ്ങ് വിഭാഗത്തിൽ പെട്ട ഹനുമാൻ കുരങ്ങുകൾ കാസർകോടിന്റെ വിവിധ പ്രദേശങ്ങളിൽ കണ്ടുവരുന്നുണ്ടെന്ന് നിരീക്ഷകരും പറയുന്നു. കാലാവസ്ഥ അനുയോജ്യമാകുമ്പോഴാണ് ഇവയുടെ വരവ്. ഇലകളും ഫലങ്ങളും ഇഷ്ട ഭക്ഷണമായതിനാൽ നാടുകളിൽ ഇറങ്ങി റോന്ത് ചുറ്റും. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ടെങ്കിലും ഇപ്പോൾ കാണുന്നത് ചാരവും സ്വർണനിറവും ഇടകലർന്നതാണ്.   Read on deshabhimani.com

Related News