സ്വകാര്യ ബസ്സുകളുടെ കാരുണ്യ യാത്ര 22ന്‌



കാഞ്ഞങ്ങാട്  വയനാട് ദുരിതബാധിതർക്കായി കേരളാ സ്റ്റേറ്റ് പ്രൈവറ്റ്‌ ബസ് ഓപറേറ്റേഴ്‌സ്‌  ഫെഡറേഷൻ ജില്ലാ കമ്മറ്റി 22 ന്‌  ജില്ലയിൽ കാരുണ്യ യാത്ര നടത്തും. ജില്ലയിലെ 350 ഓളം സ്വകാര്യ ബസ്സുകൾ ഒരു ദിവസം ടിക്കറ്റില്ലാതെ യാത്രനടത്തി 30 ലക്ഷത്തോളം രൂപ സ്വരൂപിക്കാനാണ്‌  ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനവുമായി സഹകരിച്ച് വയനാട് ജില്ലാഭരണകേന്ദ്രവുമായി  ചേർന്ന് ഫെഡറേഷൻ 25 വീടുകൾ നിർമിച്ച നൽകാൻ ഫണ്ട്‌ ഉപയോഗിക്കും.  കാരുണ്യ യാത്ര 22ന്‌ രാവിലെ ഒമ്പതിന്‌  കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.   ഹോസ്ദുർഗ് താലൂക്കിലെ മുഴുവൻ ബസ്‌ ഉടമകളും കാരുണ്യയാത്രയിൽ അണിനിരക്കാൻ ഫെഡറേഷൻ   താലൂക്ക് കൺവൻഷൻ  തീരുമാനിച്ചു.. സംസ്ഥാന ജോയിന്റ് സെക്രട്ടറി സത്യൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. എം ഹസൈനാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ലക്ഷ്മണൻ, പി സുകുമാരൻ,  ടി പി കുഞ്ഞികൃഷ്ണൻ, എ വി പ്രദീപ് കുമാർ, വി എം ജിതേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News