മത്സരിച്ച്‌ വൃത്തിയാക്കി; 270 വീടുകൾ ക്ലീൻ

പടന്ന പഞ്ചായത്ത് തടിയൻ കൊവ്വൽ ഒമ്പതാം വാർഡിൽ നടത്തിയ ശുചിത്വ മത്സരത്തിന്റെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തുന്നു


 തൃക്കരിപ്പൂർ വീട് വൃത്തിയാക്കൽ മത്സരമായപ്പോൾ വാർഡിലെ വീടുകളെല്ലാം ക്ലീൻ. പടന്ന പഞ്ചായത്ത് ഒമ്പതാം വാർഡിലാണ്  "വൃത്തിയുള്ള വീട്’ മത്സരം സംഘടിപ്പിച്ചത്. 270 വീടുകൾ പങ്കെടുത്ത മത്സരത്തിൽ പ്രസീത ചന്ദ്രൻ, രമ ഗോപിനാഥ്, ഷിജി ഷമ്മി എന്നിവരുടെ വീടുകൾ ആദ്യ മൂന്ന് സ്ഥാനം നേടി. സമ്പൂർണ ശുചിത്വ ഗ്രാമത്തിനായി വേറിട്ടതെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ്‌  മൂന്ന് വർഷം മുമ്പ്‌  വീടുകൾക്കായി ശുചിത്വം മത്സരം ആരംഭിച്ചത്.  ചലച്ചിത്ര താരവും പഞ്ചായത്തംഗവുമായ പി പി കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് മത്സരം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് മത്സരം തുടങ്ങിയത്.   ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വീടുകളിൽ  നിർദേശം നൽകി.  മൂന്നുഘട്ടങ്ങളിലായി നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. കൊതുക്  പെരുകാനുള്ള സാഹചര്യമുണ്ടോ, റിങ്‌ കംപോസ്റ്റ്, മണ്ണിര കംപോസ്റ്റ്, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നുണ്ടോ എന്നിവയെല്ലാം വിലയിരുത്തി. Read on deshabhimani.com

Related News