കൈയടിക്കണം ഇവരുടെ കരുതലിന്‌

ചെറുവത്തൂർ അമ്മിഞ്ഞിക്കോട് ജോലിയിലേർപ്പെട്ട കെഎസ്‌ഇബി ജീവനക്കാർ


ചെറുവത്തൂർ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കോരിച്ചൊരിയുന്ന മഴയത്തും ജോലിയെടുക്കുന്ന കെഎസ്‌ഇബി ജീവനക്കാരുടെ സേവനം വിലപ്പെട്ടത്‌. വൈദ്യുതി മുടങ്ങിയാൽ, മരം പൊട്ടി വീണ്‌ വൈദ്യുതി തൂൺ  തകർന്നാൽ, അപകട സന്ദേശം ലഭിച്ചാലുടൻ കാക്കി പാന്റും ഷർട്ടും തലയിൽ ഹെൽമറ്റുമായി ഇവർ ഓടിയെത്തും. അത്യാഹിതമോ വൈദ്യുതി മുടങ്ങുകയോ ഉണ്ടായാൽ ഷിഫ്‌റ്റ്‌ ഡ്യൂട്ടിയിലുള്ളവരും ജോലി കഴിഞ്ഞ്‌ വീട്ടിൽ വിശ്രമിക്കുന്നവരും  അവധിക്ക്‌ പോയവരും  സേവനത്തിൽ സജീവമാകുന്നതും ഈ വകുപ്പിലെ മാത്രം കാഴ്‌ച.  കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ കിടന്ന്‌ അപകടത്തിലായ വൈദ്യുതി തൂൺ ശരിയാക്കാൻ പൊതാവൂരിലെത്തിയ കയ്യൂർ സെക്ഷനിലെ ഓവർസിയറുടെയും മസ്‌ദൂർ ജീവനക്കാരുടെയും സേവന ദൃശ്യങ്ങൾ ഇതിന്‌ ഒരു  ഉദാഹരണം മാത്രം. സ്വന്തം ജീവൻ നോക്കാതെ വെള്ളക്കെട്ടിലിറങ്ങി തൂണിൽ സാഹസികമായി മരങ്ങൾ വെട്ടി മാറ്റുന്ന ജീവനക്കാരുടെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.     Read on deshabhimani.com

Related News