സംസ്ഥാനതല ഉദ്ഘാടനം 22 ന് ഭൂമി സംബന്ധിച്ച സേവനം 
വിരൽത്തുമ്പിൽ



 കാസർകോട്‌ എന്റെ ഭൂമി സംയോജിത വെബ് പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം 22 ന് വൈകിട്ട്‌  ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും. മഞ്ചേശ്വരം താലൂക്കിൽ ഉജാർ ഉൾവാർ വില്ലേജിലാണ് രാജ്യത്ത് ആദ്യമായി  ഈ സംവിധാനം വഴിയുള്ള സേവനം പൊതുജനങ്ങൾക്ക്  ലഭിക്കുക. ഇതോടെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന ലക്ഷ്യം യാഥാർഥ്യത്തിലെത്തി. ഡിജിറ്റൽ സർവേ പൂർത്തിയാക്കി ഭൂമി സംബന്ധിച്ച സർവേ, റവന്യു, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിലൂടെ ലഭിക്കും.   വരും മാസങ്ങളിൽ ആദ്യഘട്ട ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ സംസ്ഥാനത്തെ 200 വില്ലേജുകളിൽ ഈ സേവനം നടപ്പിലാക്കും.    പദ്ധതിയിലൂടെ മൂന്നു വകുപ്പുകളിലെ വിവിധ സേവനങ്ങൾ ഏകീകൃത പോർട്ടലായ ‘എന്റെ ഭൂമി' യിലൂടെ ലഭിക്കും. റവന്യൂ വകുപ്പിൽ നിലവിൽ റെലിസ് സംവിധാനത്തിലൂടെ ലഭിക്കുന്ന കരമടവ്, പ്ലാൻ തുടങ്ങിയവ, രജിസ്ട്രേഷൻ വകുപ്പിൽ പേൾ സംവിധാനത്തിലൂടെ ലഭിക്കുന്ന ഭൂമി കൈമാറ്റം, വില്പന, ഉൾപ്പെടെയുള്ള സേവനങ്ങളും സർവേ വകുപ്പ് വഴി ലഭ്യമാകുന്ന വിവിധ പ്ലാനുകളും പഴയ റവന്യൂ രേഖകളും ഈ പോർട്ടൽ വഴി ഓരോ ഭൂവുടമയ്ക്കും ലഭിക്കും.   Read on deshabhimani.com

Related News