ആർഎംഎസ്‌ ഓഫീസ്‌ പൂട്ടരുത്‌: 
പ്രതിഷേധ സംഗമം നടത്തി

ആർഎംഎസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ എൻഎഫ്പിഇ ഡിവിഷൻ കമ്മിറ്റി കാസർകോട്‌ ആർഎംഎസ് ഓഫീസിനുമുന്നിൽ നടത്തിയ സായാഹ്ന 
പ്രതിഷേധ കൂട്ടായ്മ എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ കാസർകോട്‌ ആർഎംഎസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ എൻഎഫ്പിഇ ഡിവിഷൻ കമ്മിറ്റി കാസർകോട്‌ ആർഎംഎസ് ഓഫീസിനു മുന്നിൽ  സായാഹ്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ പി കരുണാകരൻ ഉദ്‌ഘാടനംചെയ്തു. മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ, കെ പി പ്രേംകുമാർ, എ വി റീന,  കെ ഹരി, എ കെ ആശ, വി എ ജോഷി, ആർ രാജേഷ് എന്നിവർ സംസാരിച്ചു. പി വി ശരത് സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News