18 പവന്റെ സ്വർണാഭരണം 
കവർന്നതായി പരാതി



നീലേശ്വരം തട്ടാച്ചേരിയിലെ വീട്ടിൽനിന്നും 18 പവന്റെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ ശ്രീചിത്ര പ്രിന്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്‌. സ്വർണാഭരണം അലമാരയിൽ വച്ച്‌ പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ വച്ചതായിരുന്നു. ഇവിടെനിന്നും താക്കോൽ എടുത്താണ് സ്വർണാഭരണങ്ങൾ കവർന്നത്.  ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രമോദിന്റെ ഭാര്യ പൊതുവേ സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് ശ്രദ്ധിച്ചില്ല. കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണാഭരണം എടുക്കാൻ നോക്കിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. നീലേശ്വരം പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.   Read on deshabhimani.com

Related News