റോഡ് കടക്കാനായി മനുഷ്യച്ചങ്ങല തീർത്തു
പനയാൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പെരിയാട്ടടുക്കം ചെരുമ്പ റിഫാഹിയ്യ ജുമാ മസ്ജിദിന് സമീപം റോഡിൽ ഇരുവശത്തും കടക്കാനുള്ള സൗകര്യം വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി മനുഷ്യചങ്ങല തീർത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. കെ പ്രസീത അധ്യക്ഷയായി. ടി ശോഭ, ഷഹീദ റാഷിദ്, അജയൻ പനയാൽ, എ റഹ്മാൻഹാജി, എ ഗംഗാധരൻ, സാജിദ് മവ്വൽ, ഹൈദർ ഹാജി, സുമതി, ടി മുഹമ്മദ്കുഞ്ഞി, കെ എം ബഷീർ എന്നിവർ സംസാരിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്‌ചയായി സമരം നടത്തിവരികയാണ്. Read on deshabhimani.com