ആയുർവേദിക് നാച്യുറോപ്പതി ഹോസ്പിറ്റലും ക്യാന്‍സര്‍ സെന്ററും വരുന്നു



രാജപുരം മിഷണറീസ് ഓഫ് കംപാഷൻ ഫാദേഴ്‌സിന്റെ നേതൃത്വത്തിൽ പാണത്തൂർ അരിപ്രോഡ് ആസ്ഥാനമായി മേരി ബാപ്റ്റിസ് ആയുർവ്വേദിക് നാച്യുറോപ്പതി ഹോസ്പിറ്റൽ ആന്റ് ക്യാൻസർ സെന്റർ ആരംഭി്ക്കുന്നു.ഉദ്ഘാടനം 22ന് പകൽ 5ന്  സുപ്പീരിയൽ ജനറൽ ഫാ ബെന്നി തേക്കുംകാട്ടിൽ നിർവ്വഹിക്കും.    മലയോര മേഖലയിൽ ആധുനിക സൗകര്യത്തോടെ ആരംഭിക്കുന്ന ആയൂർവ്വേദ ആശുപത്രിൽ 10 പേരെ കിടത്തി ചികിൽസിപ്പിക്കുന്നതിനാവശ്യമായ   കെട്ടിടമാണ്‌  ഒരുക്കിയതെന്ന്‌ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.   യോഗ, ക്യാമ്പ്, കൗൺസിലിംഗ് കം ആയൂർവ്വേദിക്ക് ചികിൽസ, കളരി, ഉഴിച്ചൽ, പ്രകൃതി ചികിൽസ, പഞ്ചകർമ്മ ചികിൽസ മറ്റ് രോഗ ചികിൽസ എന്നിവക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ വൈദിക മന്ദിര ഉദ്ഘാടനം ഫാ ബോബൻ കൊല്ലപ്പള്ളിയിലും, ഗ്രോട്ടോ ഉദ്ഘാടനം ഫാ തോമസ് പട്ടാംകുളവും, പഞ്ചകർമ്മ തീയറ്റർ ഉദ്ഘാടനം ഫാ ജോർജ്ജ് പുതുപ്പറമ്പിലും, കൺസൾട്ടിംഗ് റൂം ഉദ്ഘാടനം ഫാ തോംസൺ കൊറ്റിയാത്തും. ഫാർമസി ഉദ്ഘാടനം ഫാ ജോർജ്ജ് വള്ളിമലയും നിർവ്വഹിക്കും. വാർത്ത സമ്മേളനത്തിൽ സുപ്പിരീയൽ ഡയറക്ടർ ഫാ ജോഷി നെച്ചിമ്യാലിൽ, ഡോക്ടർമാരായ റ്റോബി ടോം, ഇ എസ് ആതിര എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News