ജീവനക്കാരുടെ ജില്ലാ മാർച്ച് വിജയിപ്പിക്കും
കാസർകോട് പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ അഞ്ചിന് അധ്യാപകരും ജീവനക്കാരും എഫ്‌എസ്ഇടിഒ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ തീരുമാനിച്ചു. ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക, ഡിഎ, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം, ഡിഎ നൽകുന്നതിന് ആവശ്യമായ തുകയ്‌ക്ക് ആനുപാതികമായി കേന്ദ്ര ഫണ്ട് അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിക്കും. ജില്ലാ കൗൺസിൽ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ശോഭ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റംഗം സുനിൽ കുമാർ തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം വി സുധ, പി കെ രമിത്, ജോസ് തരകൻ, എ ജയേഷ്, പി സുരേഷ് കുമാർ, പി എ ഷെരീഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com