ബെളിഞ്ചയിൽ ചുഴലിക്കാറ്റ്‌; സ്‌കൂളും വീടുകളും തകർന്നു

കാറ്റിൽ തകർന്ന ബെളിഞ്ചയിലെ വിശ്വനാഥന്റെ വീട്‌


ബദിയടുക്ക ബെളിഞ്ചയിലും പരിസരത്തും ചുഴലിക്കാറ്റിൽ വീടുകൾക്കും സ്‌കൂളിനും കൃഷിക്കും നാശം. ഞായർ രാവിലെ ഒമ്പതരയോടെയാണ്‌ സംഭവം.  വീശിയടിച്ച കാറ്റിൽ ബെളിഞ്ചയിലെ വിശ്വനാഥന്റെ വീട്‌ പൂർണമായും തകർന്നു. തെങ്ങ്‌, കവുങ്ങ്‌, റബർ, വാഴ തുടങ്ങി നിരവധി കാർഷിക വിളകളും നിലംപൊത്തി. ബെളിഞ്ച എഎൽപി സ്‌കൂളിന്റെ മേൽക്കൂരയും നിലംപൊത്തി. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പകുതിയും മുൻവശത്ത് ഏച്ചുകെട്ടിയ ഷീറ്റുമാണ് തകർന്നത്. ചുഴലിക്കാറ്റിൽ തകർന്ന ബെളിഞ്ച എഎൽപി സ്കൂൾ  കലക്ടർ കെ ഇമ്പശേഖർ സന്ദർശിച്ചു.  സ്കൂളിലെ വിദ്യാർഥികൾക്ക്  തിങ്കൾ അവധി നൽകാനും നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഹമീദ് പൊസോളിഗെ,  വില്ലേജ് ഓഫീസർ എസ് ലീല, എഇഒ എം ശശിധര, പ്രധാനാധ്യാപകൻ കെ രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News