പുതിയ ബസ് റൂട്ട് തൃക്കരിപ്പൂർ മണ്ഡലം 
ജനകീയ സദസ്സ് നാളെ



നീലേശ്വരം സർക്കാരിന്റെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബസ് റൂട്ട് രൂപവത്കരണത്തിന് തൃക്കരിപ്പൂർ  മണ്ഡലത്തിലെ ജനകീയ സദസ്സ്  23ന് രാവിലെ 10ന് നീലേശ്വരം മുനിസിപ്പൽ ഹാളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യും.  നഗരസഭാ ചെയർപമാൻ  ടി വി ശാന്ത അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  മുഖ്യപ്രഭാഷണം നടത്തും.  മണ്ഡലത്തിലെ കൂടുതൽ യാത്രാക്ലേശം നേരിടുന്നതും നിലവിൽ ബസ് റൂട്ട് ഇല്ലാത്തതും ഉണ്ടായിരുന്ന റൂട്ട് നിർത്തലാക്കിയതുമായ സ്ഥലങ്ങളിൽ പുതിയ സ്വകാര്യ-, പൊതു ബസ് റൂട്ടുകൾ സാധ്യമാണോയെന്ന് പരിശോധിക്കും. തദ്ദേശ  സ്ഥാപന അധ്യക്ഷരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും  അപേക്ഷ സ്വീകരിക്കും. വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സിൽ  ലഭിച്ച അപേക്ഷകൾ എംഎൽഎ ജോയിന്റ് ആർടിഒക്ക്  കൈമാറും.   Read on deshabhimani.com

Related News