വീരജവാൻ അശ്വിൻ സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു
ചെറുവത്തൂർ അരുണാചല്‍പ്രദേശില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീരമൃത്യുവരിച്ച കാരി കിഴക്കേമുറിയിലെ കെ വി അശ്വിന് വീട്ടുവളപ്പില്‍ നിർമിച്ച സ്മൃതിമണ്ഡപം പെരിങ്ങോം സിആര്‍പിഎഫ് ഡിഐജി പി പി പോളി നാടിന് സമർപ്പിച്ചു. ഇ ശശിധരന്‍ അധ്യ ക്ഷനായി. കേണല്‍ സി സജീന്ദ്രന്‍, മേജര്‍ ആര്‍ യുവരാജ്, ലഫ്റ്റ്‌നന്റ് കമാൻഡര്‍മാരായ ഹേമ, ടോണി എന്നിവര്‍ മുഖ്യാതിഥികളായി. സുബേദാര്‍ പി വി മനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജ്, കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ എന്നിവര്‍ സംസാരിച്ചു. ടി വി വത്സരാജ് സ്വാഗതവും ടി പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. Read on deshabhimani.com