തോട്ടിലെ മലവെള്ളപ്പാച്ചില്‍ പരിഭ്രാന്തി പരത്തി
രാജപുരം അപ്രതീക്ഷിതമായുണ്ടായ മല വെള്ളപ്പാച്ചിൽ നാട്ടുകാരെ പരിഭ്രാന്തരാക്കി. കുന്നിൻ ചെരുവിലൂടെ ഒഴുകുന്ന പെരുതടി പുളുംകൊച്ചി ഭാഗത്തെ തോട്ടിലാണ് പെട്ടെന്ന് മഴവെള്ളം കുത്തിയൊഴുകി വന്നത്. മഴയില്ലാതെ തോട്ടിൽ കറുത്ത നിറത്തിൽ കലക്ക വെള്ളം വന്നത് ജനങ്ങളെ ആശങ്കയിലാക്കി. തോട് സംഗമിക്കുന്ന വണ്ണാത്തിച്ചാലിലും കലക്കവെള്ളം കുത്തിയൊലിച്ചിറങ്ങി. മണിക്കൂറുകൾക്കകം മഴവെള്ളപ്പാച്ചിൽ പതുക്കെ കുറഞ്ഞു. പുളുംകൊച്ചി ഭാഗത്ത് ഉരുൾപൊട്ടിയെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഈ ഭാഗത്ത് കനത്ത മഴയില്ലാതിരുന്നിട്ടും ഇത്രവലിയ വെള്ളം എങ്ങനെ ഒഴുകി വന്നുവെന്നാണ് പലരും ചോദിക്കുന്നത്. പ്രദേശത്ത് ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടെന്ന് മുമ്പുതന്നെ കാലാവസ്ഥ വിഭാഗം വിലയിരുത്തിയിരുന്നു. എന്നാൽ എവിടെയും ഉരുൾപൊട്ടിയില്ലെന്ന് ഉറപ്പു വരുത്തിയതോടെ നാട്ടുകാർക്ക് ആശ്വാസമായി. Read on deshabhimani.com