കുതിക്കട്ടെ

പാർവണ ജിതേഷ് ഷോട്ട്പുട്ട് ജൂനിയർ പെൺ. (കുട്ടമത്ത് ജിഎച്ച്എസ്എസ്)


 നീലേശ്വരം ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന്‌ നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ തുടക്കമായി. ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ അധ്യക്ഷനായി. ലോഗോ ഡിസൈൻ ചെയ്‌ത വിനോദ്‌ കടവത്തിനെ കിനാനൂർ കരിന്തളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ രവി ആദരിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാന്മാരായ  എസ്‌ എൻ സരിത,  കെ ശകുന്തള എന്നിവരും കെ വി അജിത്ത്‌കുമാർ, പി ധന്യ, റോജി ജോസഫ്‌, സുനിൽകുമാർ, രഘുറാംഭട്ട്‌, വി എസ്‌ ബിജുരാജ്‌, സി ബിജു, എം പി പ്രസന്നകുമാർ, പി മനോഹരൻ, കെ ഷാനി, കെ അരവിന്ദ, ദിനേശ, രത്നാകരൻ, ടി വി സച്ചിൻകുമാർ, കെ സന്തോഷ്‌, ഡോ. അശോകൻ, പി ദീപേഷ്‌കുമാർ എന്നിവരും സംസാരിച്ചു. ഡിഡിഇ ടി വി മധുസൂദനൻ സ്വാഗതവും പ്രീതിമോൾ നന്ദിയും പറഞ്ഞു.   മുന്നിൽ 
ചെറുവത്തൂർ നീലേശ്വരം ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 61 പോയിന്റുമായി ചെറുവത്തൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്‌. 51 പോയിന്റ്‌ നേടി ചിറ്റാരിക്കൽ രണ്ടും 38 പോയിന്റുമായി ഹൊസ്‌ദുർഗ്‌ മൂന്നും സ്ഥാനത്ത്‌ തുടരുന്നു.  29 പോയിന്റ്‌ നേടിയ കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളാണ്‌ സ്‌കൂളുകളിൽ ഒന്നാംസ്ഥാനത്ത്‌. 18 പോയിന്റ്‌ വീതം നേടി കാഞ്ഞങ്ങാട്‌  ദുർഗ എച്ച്‌എസ്‌, പാലാവയൽ സെന്റ്‌ജോസ്‌ എച്ച്‌എസ്‌  എന്നിവ രണ്ടാം സ്ഥാനത്തും ഒമ്പത്‌ പോയിന്റ്‌ നേടി രാജപുരം  ഹോളി ഫാമിലി എച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനത്തും തുടരുന്നു.   പിറന്നു,പുതിയ 
ദൂരവും വേഗവും നീലേശ്വരം ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിൽ ആദ്യ ദിനം പിറന്നത്‌ മൂന്ന്‌ മീറ്റ്‌ റെക്കോഡുകൾ. ആദ്യ ദിനം ത്രോ ഇനങ്ങളും അത്‌ലറ്റിക്‌ മത്സരങ്ങളുമാണ്‌ നടന്നത്‌. ത്രോ ഇനങ്ങളിൽ ജൂനിയർ ബോയ്‌സ്‌ ഹാമർ ത്രോയിൽ കാഞ്ഞങ്ങാട്‌  ദുർഗ എച്ച്‌എസിലെ ജോയ്‌സ്‌ ജിജോ ജാവലിൻ ത്രോയിൽ പുതിയ ദൂരം കുറിച്ച്‌ മീറ്റ്‌ റെക്കോഡ്‌ നേടി.  ജൂനിയർ ഗേൾസ്‌ 100 മീറ്റർ ഹഡിൽസിൽ മത്സരിച്ച്‌ കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസിലെ വി വി അനൗഷ്‌ക പുതിയ വേഗം കുറിച്ച്‌ മീറ്റ്‌ റെക്കോഡ്‌ നേടി.  ജൂനിയർ ബോയ്‌സ്‌ 110 മീറ്റർ ഹഡിൽസിൽ തൃക്കരിപ്പൂർ ജിവിഎച്ച്‌എസ്‌എസിലെ എ പി ഷെഹബാസ്‌ സാദിഖ്‌ പുതിയ വേഗം കുറിച്ച്‌ മീറ്റ്‌ റെക്കോഡ് നേടി.   ഈ നേട്ടം ഇരട്ടി മധുരം നീലേശ്വരം ഇരട്ടി നേട്ടവുമായി കെ സി സർവാനും ഹെനിൻ എലിസബത്തും. ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിൽ മത്സരിച്ച രണ്ടിനങ്ങളിലും ഇരുവരും സ്വർണ നേടി. സീനിയർ ബോയ്‌സ്‌ ഡിസ്‌കസ്‌ത്രോ, ഷോർട്‌പുട്ട്‌ എന്നിവയിൽ കെ സി സർവാനും സീനിയർ ഗേൾസ്‌ ഡിസ്‌കസ്‌ ത്രോ, ഷോട്‌പുട്ട്‌ എന്നിവയിൽ ഹെനിൻ എലിസബത്തുമാണ്‌ സ്വർണം നേടിയത്‌. ഇരുവരും മയിച്ച കെസി ത്രോ അക്കാദമിയിലാണ്‌ പരിശീലനം നേടുന്നത്‌.   പൂജയ്‌ക്ക്‌  
അപൂർവ 
നേട്ടം നീലേശ്വരം ജില്ല ഒളിമ്പിക്‌സിൽ സബ്‌ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ  600 മീറ്റർ ഓട്ടമത്സരത്തിൽ കിഡ്ഡീസ്‌ വിഭാഗത്തിൽ മത്സരിച്ച്‌ പി പൂജ വിജയിയായി. ചിറ്റാരിക്കൽ ഉപജില്ലയിലെ എടത്തോട്‌ എസ്‌വിഎം ജിയുപി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. യുപി വിഭാഗത്തിന്‌ ജില്ലാ മത്സരം ഇല്ല. എന്നാൽ സംസ്ഥാന ഖൊഖോ മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന്‌ യുപി സ്‌കൂൾ വിദ്യാർഥിനിയായ പൂജക്ക്‌ സബ്‌ ജൂനിയർ വിഭാഗത്തിൽ അവസരം ലഭിക്കുകയായിരുന്നു.     Read on deshabhimani.com

Related News