ചീമേനി വ്യവസായ പാർക്ക്‌ ഉടൻ ആരംഭിക്കണം

സിപിഐ എം ചെറുവത്തൂർ ഏരിയാസമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ ചെറുവത്തൂർ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ കെ കുഞ്ഞിരാമൻ നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


ചെറുവത്തൂർ ചീമേനി വ്യവസായ പാർക്കിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന്‌ സിപിഐ എം ചെറുവത്തൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചീമേനിയിൽ ഐടി പാർക്ക്‌ സ്ഥാപിക്കുന്നതിനായി നേരത്തേതന്നെ പ്ലാന്റേഷൻ കോർപറേഷന്റെ കൈയിൽനിന്നും ഭൂമി ഏറ്റെടുത്ത്‌ ചുറ്റുമതിൽ കെട്ടിയിരുന്നു. ഇവിടെ അനുവദിച്ച ഐടി പാർക്ക്‌ പിൻവലിച്ചതോടെ വ്യവസായ പാർക്ക്‌ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചു. ജില്ലയിലെ കാർഷിക വ്യാവസായിക രംഗത്ത്‌ മികച്ച മുന്നേറ്റമാണ്‌ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്‌. എന്നാൽ വ്യവസായ പാർക്ക്‌ സ്ഥാപിക്കുന്നതിനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച്‌  വ്യവസായ പാർക്ക്‌ തുടങ്ങണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ചെറുവത്തൂർ സ്‌റ്റേഷനിലെ വെസ്‌റ്റ്‌ കോസ്‌റ്റിന്റെ സ്‌റ്റോപ്പ്‌ പുന:സ്ഥാപിക്കുക. ഷൊർണൂർ കണ്ണൂർ എക്‌സ്‌പ്രസ്‌ മംഗളൂരുവരെ നീട്ടുക.    സിആർസെഡ്‌  നിയമത്തിൽ ഇളവുവരുത്തി ചെറുവത്തൂർ, പടന്ന, കയ്യൂർ ചീമേനി പഞ്ചായത്തുകളലെ തീരദേശവാസികളുടെ ദുരിതത്തിന്‌ പരിഹാരം കാണുക, കൈവശ കൃഷിക്കാർക്ക്‌ പട്ടയം അനുവദിക്കുക, തെക്കേക്കാട്‌ പടന്നക്കടപ്പുറം പാലം യാഥാർഥ്യമാക്കുക, വള്ളംകളി മത്സരസ്ഥലത്ത്‌ പവലിയൻ അനുവദിക്കുക, പൂഴിത്തൊഴിലാളികളുടെ കൂലി വർധന നടപ്പിലാക്കുക, ഉദിനൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിക്കുക, ഉദിനൂർ റെയിൽവേ മേൽപ്പാലം പണിയുക, ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തീരദേശ മേഖലയിൽ ഉപ്പുവെള്ളം കയറുന്നത്‌ തടയാൻ നടപടി സ്വീകരിക്കുക, ചെറുവത്തൂരിൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ സ്ഥാപിക്കുക, പുഴ പുറമ്പോക്കിൽ താമസിക്കുന്നവർക്ക്‌ പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.  വ്യാഴം രാവിലെ പൊതു ചർച്ചക്ക് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ഏരിയാസെക്രട്ടറി കെ സുധാകരനും മറുപടി പറഞ്ഞു. കെ ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്‌ അവതരിപ്പിച്ചു.  ടി പി കുഞ്ഞബ്ദുള്ള, കെ വി ഗംഗാധരൻ, എം സുമേഷ്‌, എം പി വി ജാനകി, ഡോ. സെറീനാസലാം, പി ജഗദീശൻ, എം ശാന്ത, കൊക്കോട്ട്‌ നാരായണൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ, സാബു അബ്രഹാം, വി വി രമേശൻ, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റിയംഗം സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്കായി ടി നാരായണനും പ്രസീഡിയത്തിനായി കയനി കുഞ്ഞിക്കണ്ണനും നന്ദി പറഞ്ഞു.  വൈകിട്ട്‌ ചെറുവത്തൂർ കൊവ്വലിലെ പള്ളിക്ക് സമീപത്ത് നിന്നുംചുവപ്പ്‌ വളണ്ടിയർ മാർച്ചും പൊതു പ്രകടനവും ആരംഭിച്ചു. ചെറുവത്തൂർ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ കെ കുഞ്ഞിരാമൻ നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ജെ സജിത്ത്, കെ സുധാകരൻ എന്നിവർ സംസാരിച്ചു. ടി നാരായണൻ സ്വാഗതം പറഞ്ഞു. മാധവൻ മണിയറ സെക്രട്ടറി സിപിഐ എം ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായി മാധവൻ മണിയറയെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാകമ്മിറ്റിയെയും 34 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.  കയനി കുഞ്ഞിക്കണ്ണൻ, പി കമലാക്ഷൻ, പി സി സുബൈദ, എം രാജീവൻ, കെ രാജു, കെ ബാലകൃഷ്ണൻ, കെ ശകുന്തള, കെ വി ഗംഗാധരൻ, ടി നാരായണൻ, എം പി വി  ജാനകി, പി വി കൃഷ്ണൻ, ടി പി കുഞ്ഞബ്ദുള്ള, സി കുഞ്ഞികൃഷ്ണൻ, പി പത്മിനി, രജീഷ് വെള്ളാട്ട്, എം സുമേഷ്, എം രാമചന്ദ്രൻ, കെ സജേഷ്, പി കെ പവിത്രൻ, കെ വി ബിന്ദു എന്നിവരാണ് ഏരിയ കമ്മിറ്റിയംഗങ്ങൾ. കോൺഗ്രസിന്‌ മൂന്നാം എൽഡിഎഫ്‌ ഭരണം വരുമെന്ന ഭയം: ഇ പി ജയരാജൻ ചെറുവത്തൂർ കേരളത്തിൽ മൂന്നാം എൽഡിഎഫ്‌ ഭരണം ഉണ്ടായേക്കുമെന്ന ഭീതിയിലാണ്‌ കോൺഗ്രസ്സെന്ന്‌ സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ. ചെറുവത്തൂർ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണം വരാതിരിക്കാനായി ബിജെപിയുമായി ചേർന്ന്‌ ആസൂത്രിത നീക്കം നടത്തുകയാണ്‌ കോൺഗ്രസ്‌. അതുകൊണ്ടുതന്നെയാണ്‌ കേരളത്തിന്‌ കിട്ടാനുള്ള കേന്ദ്ര വിഹിതത്തിനായി പാർലമെന്റിൽ ശബ്ദമുയർത്താൻ യുഡിഎഫ്‌ എംപിമാർ മടിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്‌ വയനാട്ടിലുണ്ടായ ഉരുൾ പൊട്ടൽ. ഇതിനെ മൂന്ന്‌ വാർഡുകളിലുണ്ടായ ദുരന്തമല്ലേ എന്ന്‌ നിസാര ഭാവത്തിൽ പറയുകയാണ്‌ ബിജെപി നേതാവ്‌ വി മുരളീധരൻ. ബിജെപിക്കാർക്ക്‌ മാത്രമേ മനുഷ്വത്വം നഷ്‌ടപ്പെട്ട ഇത്തരം പ്രതികരണം നടത്താൻ സാധിക്കൂ. അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News