ആന്റിബയോട്ടിക് ഗുളികകൾ നീല കവറിൽ
കാസർകോട് ആന്റിബയോട്ടിക് മരുന്ന് ഉപയോഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ‘ഗോ ബ്ലൂ ക്യാമ്പയിന്റെ' ഭാഗമായി കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ ആന്റിബയോട്ടിക് ഗുളിക വിതരണം ചെയ്യുന്നതിനായി നിർദേശങ്ങൾ അടങ്ങിയ നീല കവർ പുറത്തിറക്കി. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, ആശുപ്രതി സൂപ്രണ്ട് ഡോ. സന്തോഷിന് കൈമാറി പ്രകാശിപ്പിച്ചു. Read on deshabhimani.com