ജോലി വാഗ്ദാനംചെയ്ത് 28 ലക്ഷം തട്ടിയെടുത്തു
ചീമേനി മുംബൈ ആസ്ഥാനമായ കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് യുവാവിൽനിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ എൻ വി വസന്തരാജിന്റെ പരാതിയിലാണ് മുംബൈയിലെ ജോർഗൺ വെസ്റ്റ് എസ് വി റോഡിലെ രാംലാൽ കോമ്പൗണ്ടിലെ സുശാന്ത് മാലിക്, സ്നേഹ, കൃതിക യാദവ്, ദേവ് എന്നിവർക്കെതിരെ കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ജൂൺ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് നാലുപേരും ചേർന്ന് വസന്തരാജിൽ നിന്നും പണം തട്ടിയെടുത്തത്. Read on deshabhimani.com