കൈത്താങ്ങാകാൻ കാരുണ്യയാത്ര

സ്വകാര്യ ബസ്സുകൾ നടത്തിയ കാരുണ്യയാത്രയുടെ ജില്ലാതല ഉദ്‌ഘാടനം കാഞ്ഞങ്ങാട്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


 കാഞ്ഞങ്ങാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട വയനാട് ജനതയെ ചേർത്ത് പിടിച്ച്‌ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്‌ ഓപറേറ്റേഴ്‌സ് ഫെഡറേഷനും ജീവനക്കാരും  ജില്ലയിൽ കാരുണ്യയാത്ര നടത്തി. സംസ്ഥാന സർക്കാരുമായി ചേർന്ന്  ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 25 വീടുകൾ നിർമിക്കുന്നതിനായി ജില്ലയിലെ 350 ഓളം വരുന്ന സ്വകാര്യ ബസ്സുകളാണ്‌ ടിക്കറ്റില്ലാതെ ഒരു ദിവസം മുഴുവൻ സർവീസ് നടത്തി തുക ശേഖരിച്ചത്‌. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗണിൽ  ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത അധ്യക്ഷയായി. കൗൺസിലർ എൻ അശോക് കുമാർ,  ജോയിന്റ് ആർടിഒ സി വിജയൻ,  അഡ്വ. പി അപ്പുക്കുട്ടൻ,  സത്യൻ പൂച്ചക്കാട്,  എം ഹസൈനാർ,  ടി കെ നാരായണൻ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. എ വി പ്രദീപ്കുമാർ സ്വാഗതവും കെ വി രവി നന്ദിയും പറഞ്ഞു.  കാസർകോട്ട്‌  എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  കെ ഗിരീഷ് അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ പൊലീസ് മേധാവി പി ബിജോയ്, ആർടിഒ സജി പ്രസാദ്,  ഗിരികൃഷ്ണൻ,  ഷെരീഫ് കൊടവഞ്ചി എന്നിവർ സംസാരിച്ചു.  സി എ മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്  നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത ഉദ്ഘാടനംചെയ്തു.  കൗൺസിലർ ഇ ഷജീർ അധ്യക്ഷനായി. സബ് ഇൻസ്‌പെക്ടർ മധുസൂദനൻ മടിക്കൈ, എംവിഐ ദിനേഷ്‌കുമാർ,  പി പി ദാമോദരൻ,  കെ വി ജിതേഷ്, കെ പ്രജിത്ത്, പി സാബിർ, ഒ കെ രതീഷ്, എം വേണു, പി ഹരീഷ്, മൺസൂർ എന്നിവർ സംസാരിച്ചു.  പി സുകുമാരൻ സ്വാഗതം പറഞ്ഞു. പരപ്പയിൽ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി പി ശാന്ത ഉദ്‌ഘാടനംചെയ്‌തു. പി രമ്യ അധ്യക്ഷയായി. അബ്‌ദുൾ നാസർ, എ ആർ രാജു, വിജയകുമാർ, പ്രമോദ്‌ വർണം എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News