കെ ബാലകൃഷ്ണൻ നമ്പ്യാർ പുരസ്കാരം പി എൻ ഗോപീകൃഷ്ണന് സമ്മാനിച്ചു

ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായ കെ ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം പി എൻ ഗോപീകൃഷ്ണന് കവി പി പി രാമചന്ദ്രൻ സമ്മാനിക്കുന്നു.


തൃക്കരിപ്പൂർ ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായ കെ ബാലകൃഷ്ണൻ  നമ്പ്യാരുടെ സ്മരണാർഥം  ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം പി എൻ ഗോപീകൃഷ്ണന് കവി പി പി രാമചന്ദ്രൻ സമ്മാനിച്ചു. കെ ബാലകൃഷ്ണൻ  നമ്പ്യാരുടെ ലേഖന സമാഹാരമായ ‘നാട്ടിൽ ഒരാൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനം സി വി ബാലകൃഷ്ണൻ നിർഹിച്ചു. ഡോ. എ എം ശ്രീധരൻ അധ്യക്ഷനായി. കെ വി പത്മനാഭൻ നായർ പുസ്തകം ഏറ്റുവാങ്ങി. വി പി പി മുസ്തഫ,  എ എം മേരി,  എം വി കോമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കെ മോഹനൻ സ്വാഗതവും ഇ പി രാജഗോപാലൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News