ഒരുമിച്ചുചാടി; അവർ നേടി

മുഹമ്മദ് അഫ് വാനും അബ്ദുല്ല അനാസും


 നീലേശ്വരം  ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് ലോങ് ജമ്പ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ഉപ്പള ജിഎച്ച്എസ്എസിന്‌. പ്ലസ്ടു വിദ്യാർഥി മുഹമ്മദ് അഫ് വാൻ, പ്ലസ് വൺ വിദ്യാർഥി അബ്ദുല്ല അനാസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. രണ്ടു പേരും   ഉപ്പള സ്വദേശികളാണ്. തീരപ്രദേശത്തോട്‌ ചേർന്നാണ് ഇരുവരുടെയും വീട്. സ്കൂളിൽ ലോങ് ജമ്പ് പരിശീലനത്തിന് വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാൽ കടൽത്തീരത്താണ് ഇവരുടെ പരിശീലനം. ദിവസവും പുലർച്ചെ ആറിന് പരിശീലനം തുടങ്ങും.   Read on deshabhimani.com

Related News