വിക്ടറി സ്റ്റാൻഡിൽ പാട്ട്, നൃത്തം

വിക്ടറി സ്റ്റാൻഡിൽ മെഡലണിയിക്കുന്ന സമയത്ത് അനുഗമിക്കുന്ന നർത്തകിമാരും അധ്യാപികമാരും


 നീലേശ്വരം വിക്ടറി സ്റ്റാൻഡിലും പുതുമയുമായി ജില്ലാ സ്‌കൂൾ കായികമേള. ജേതാക്കളെ മെഡലണിയിക്കുന്നതിന് വിക്ടറി സ്റ്റാൻഡിലേക്ക് ആനയിക്കുന്ന കുട്ടികളാണ്‌ മേളയിലെ താരങ്ങൾ. രാജ്യത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ ഭാഷകളിലെ ഗാനങ്ങൾക്കൊപ്പം നൃത്തം വച്ചാണ് കുട്ടികൾ ജേതാക്കളെ ആനയിക്കുന്നത്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 24 കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി ജേതാക്കളെ ആനയിക്കാനെത്തിയത്.  ആദ്യ ദിവസം ഗുജറാത്തി വേഷമായിരുന്നു. ചൊവ്വാഴ്ച കേരള വേഷത്തിൽ കുട്ടികളെത്തി.  ഒരു ദിവസം 12 വീതം വിദ്യാർഥികളാണ് സംഗീതത്തിനൊപ്പം നൃത്തംവച്ച് വിജയികളെ വിക്ടറി സ്റ്റാൻഡിലേക്ക് ആനയിക്കുന്നത്. അധ്യാപികമാരായ വി വി രജനിയും ശശിലേഖയും പി എം ദർശനപ്രഭയുമുണ്ട്. സ്കൂളിലെ അധ്യാപിക പി മഞ്ജുവാണ്  നൃത്തം ചിട്ടപ്പെടുത്തിയത്.    Read on deshabhimani.com

Related News