ക്ലീൻ ജില്ലക്കായി 
ഇടപെടൽ വേണം



 കാസർകോട്‌ ജില്ലയെ സമ്പൂർണ ശുചിത്വ ഇടമായി അടുത്ത മാർച്ച് 30ന് മുമ്പ്‌ പ്രഖ്യാപിക്കാൻ മികച്ച ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി പറഞ്ഞു.  മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ജില്ലാതല ശിൽപശാല ജില്ലാ ആസൂത്രണസമിതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  ക്യാമ്പയിൻ സെക്രട്ടറിയറ്റംഗങ്ങൾ, ഏകോപന സമിതി അംഗങ്ങൾ, ഹരിതകേരളം മിഷൻ, കില, ശുചിത്വ മിഷൻ, ഏജൻസികളിലെ റിസോഴ്സ്‌ വ്യക്തികൾ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, കെഎസ്ഡബ്ല്യുഎംപി എന്നിവയിലെ ബ്ലോക്ക്, നഗരസഭ, സെക്ടർ കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു. എഡിഎം പി അഖിൽ അധ്യക്ഷനായി. തദ്ദേശ അഡീഷണൽ ഡയറക്ടർ ബി കെ ബൽരാജ്, ഹരിതകേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ, ശുചിത്വ മിഷൻ പ്രതിനിധി മിഥുൻ ഗോപി, എ സുഹാന, പി ഹിരൺ കൃഷ്ണ എന്നിവർ സംസാരിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി ജയൻ, കെ സിമി, കെ വി രഞ്ജിത്ത്, ടി വി സുഭാഷ്, എച്ച് കൃഷ്ണ, മുഹമ്മദ് മദനി എന്നിവർ ക്ലാസെടുത്തു.  ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ്, ടൗൺ പ്ലാനർ ലീലിറ്റി, പി ഷൈനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്‌ ശ്യാമ ലക്ഷ്മി, ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, എസ് എച്ച് അഞ്ജലി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി, കില ഫെസിലിറ്റേറ്റർ കെ അജയ കുമാർ എന്നിവർ സംസാരിച്ചു. തദ്ദേശ ജോയിന്റ് ഡയറക്ടർ ജി സുധാകരൻ സ്വാഗതവും  മിഥുൻ കൃഷ്ണൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News