ചരിത്രസ്മരണ സദസ്സുകൾക്ക് തുടക്കം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര സ്മരണ സദസ്സ് പെരിയ ആയമ്പാറയിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു


പെരിയ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര സ്മരണ സദസുകൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിലാണ് സദസ്സുകൾ. ആദ്യ സദസ്സ് പെരിയ ആയമ്പാറയിൽ  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.  ജില്ലയിലെയും വിശേഷിച്ച് കാഞ്ഞങ്ങാടിന്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ ന്റെ ചർച്ച ചെയ്യുന്നതാണ് പരിപാടി. കെ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ഏരിയാ സെക്രട്ടറി കെ രാജ്‌മോഹൻ, ജ്യോതിബസു, പ്രിയേഷ്  കാഞ്ഞങ്ങാട്, കെ ശബരീശൻ, എൻ ബാലകൃഷ്ണൻ, എം മോഹനൻ, ലത രാഘവൻ എന്നിവർ സംസാരിച്ചു.  ടി എൻ സുനിൽ കുമാർ സ്വാഗതം പറഞ്ഞു.  ഡോക്ടറേറ്റ് നേടിയ സബിത ചൂരിക്കോടിനെ  ആദരിച്ചു. Read on deshabhimani.com

Related News