ബേക്കൽകോട്ടയിലെ കിണറുകൾക്ക്‌ 
പുനരുജ്ജീവനം



 പള്ളിക്കര ബേക്കൽകോട്ടയിലെ കിണറുകളിൽ കേന്ദ്ര പുരാവസ്‌തു വകുപ്പ് പുനരുജ്ജീവനം പദ്ധതി പ്രവർത്തനം തുടങ്ങി.  കോട്ടയിലെ 20 കിണറും  പുറത്തുള്ള മൂന്നുകിണറും അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി. മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇരുമ്പ് ഗ്രിൽ സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങി. രണ്ട് കിണറുകൾക്ക് താഴെയിറങ്ങാൻ നടപ്പാതയുണ്ട്‌.  സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ കൈവരി സ്ഥാപിക്കും.  ഏഴു കിണറുകളിലെ ചെളിയും മണ്ണും നീക്കിയാണ്‌ മുകളിൽ ഗ്രിൽ സ്ഥാപിച്ചത്. ചില കിണറുകളിൽ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കെട്ടി സംരക്ഷിച്ചു. കിണറുകളുടെ പുറത്ത് സഞ്ചാരികൾക്ക് നടക്കാൻ ചെങ്കല്ല് പാകി. ബാക്കിയുള്ളവയുടെ വൃത്തിയാക്കൽ മഴ കഴിഞ്ഞാൽ തുടങ്ങും. പദ്ധതി നിരീക്ഷിക്കാനെത്തിയ കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ്‌ ആർക്കിയോളജിസ്റ്റ്  കെ രാമകൃഷ്ണ റെഡ്ഡി, ഡെപ്യൂട്ടി സൂപ്രണ്ടിങ്‌ ആർക്കിയോളജിസ്റ്റ് സി കുമാരൻ എന്നിവരെ  കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റീവ് അസിസ്റ്റന്റ്‌ പി വി ഷാജു, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ സ്വീകരിച്ചു.    Read on deshabhimani.com

Related News