കോട്ടച്ചേരി ബാങ്ക്‌ നവീകരിച്ച മുഖ്യശാഖ ഉദ്ഘാടനവും
പൈതൃക സംഗമവും നാളെ



 കാഞ്ഞങ്ങാട് കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്കിന്റെ  കുന്നുമ്മലിലെ നവീകരിച്ച മുഖ്യ ശാഖയുടെ ഉദ്ഘാടനവും ബാങ്കിന്റെ പൈതൃകസംഗമവും 25 ന് നടക്കുമെന്ന്‌  ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവീകരിച്ച ശാഖ പകൽ 11 ന്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുും.  ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയാവും. മുൻ പ്രസിഡന്റ് എ കെ നാരായണന്റെ ഫോട്ടോ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ പി സതീഷ്‌ചന്ദ്രൻ അനാഛാദനംചെയ്യും.  നഗരസഭ ചെയർപേഴ്‌സൺ  കെ വി സുജാത ലോക്കർ ഉദ്ഘാടനവും ജോയിന്റ്‌ രജിസ്ട്രാർ കെ ലസിത കംപ്യൂട്ടർ സ്വിച്ച് ഓണും നിർവഹിക്കും.  വൈകിട്ട് നാലിന്  ബാങ്കിന്റെ മുൻകാല സാരഥികളും മൺമറഞ്ഞവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പൈതൃക സംഗമം  അശ്വമേധം ഗ്രാന്റ്‌ മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും.  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്‌ണൻ ഉപഹാരം നൽകും. വൈകിട്ട് ഏഴിന്‌ പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന സോൾ ഓഫ് ഫോക് അരങ്ങേറും.    നവീകരിച്ച മുഖ്യശാഖയിൽ  അത്യാധുനിക അനൗൺസ്മെന്റ്‌  സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌.  വായ്‌പ, നിക്ഷേപം, സ്വർണ മൂല്യം തുടങ്ങിയവയെക്കുറിച്ചുള്ള  കൃത്യമായ വിവരം നിശ്ചിത ഇടവേളകളിൽ  ഇടപാടുകാർക്ക്‌  ലഭ്യമാവും.  വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം രാഘവൻ, സെക്രട്ടറി വി വി ലേഖ, വൈസ് പ്രസിഡന്റ്‌ വി ഗിനീഷ്, അസി. സെക്രട്ടറി കെ വി വിശ്വനാഥൻ, മുഖ്യശാഖ മാനേജർ കെ വി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News