കേന്ദ്ര ബജറ്റിനെതിരെ 
യുവജന പ്രതിഷേധം

കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധം


 കാസർകോട്‌ കേരളത്തെ അവഗണിക്കുന്നതും തൊഴിലില്ലായ്മക്ക് പരിഹാരമില്ലാത്തതുമായ കേരള വിരുദ്ധ, യുവജന വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്  പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌  ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News