ഓൺലൈൻ തട്ടിപ്പ് 
ലക്ഷങ്ങൾ തട്ടിയ 4 പേർ അറസ്‌റ്റിൽ



മംഗളൂരു ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കാസർകോട് സ്വദേശികൾ ഉൾപ്പെടെ നാല് പേർ  അറസ്‌റ്റിൽ. കുമ്പള ബൊംബ്രാണയിലെ ബി ഖാലിദ് (39), കാസർകോട് നീർച്ചാലിലെ കെ എ മുഹമ്മദ് സഫ്‌വാൻ (22), പുത്തൂർ കുറിയ സ്വദേശി പി മുഹമ്മദ് മുസ്തഫ (36), മംഗളൂരു ബിജയ്‌  സ്വദേശി സതീഷ് ഷെട്ട് (32) എന്നിവരാണ് ഉഡുപ്പി സിഇഎൻ പൊലീസിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശി ഉപേന്ദ്ര ഭട്ടിന്റെ പരാതിയിലാണ് അറസ്‌റ്റ്. മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റ്‌ ഗ്രൂപ്പ് എന്ന വ്യാജ പേരിൽ വാട്സ്‌ആപ്പ് കോളിലൂടെയാണ്‌ സംഘം ബന്ധപ്പെട്ടത്‌. ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് 33.10 ലക്ഷം രൂപ തവണകളായി തട്ടിയെടുക്കുകയായിരുന്നു.   പ്രതികളിൽ നിന്ന് 13 ലക്ഷം രൂപ പിടിച്ചെടുത്തു.  സംഘത്തിൽ കൂടുതൽ പേർ ഉൾപെട്ടതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.    Read on deshabhimani.com

Related News