ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സൗത്ത് സോണിൽ 
പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക്



കാസർകോട്‌ നീതി അയോഗ്   പ്രഖ്യാപിച്ച ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഡിസംബർ 2023 (ക്വാർട്ടറിലെ) റാങ്കിങ്ങിൽ  സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്കിന്  ഒന്നാം റാങ്ക്. ദക്ഷിണ മേഖലയിലെ കേരളം, തമിഴ്നാട് കർണാടക ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 64 ബ്ലോക്കുകളിലാണ് പരപ്പ ഒന്നാമതെത്തിയത്.  കൃത്യമായ ആസൂത്രണത്തിലൂടെ  പ്രോഗ്രാമിന്റെ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ ബ്ലോക്ക്‌ പഞ്ചായത്തിനെ കലക്ടർ കെ ഇമ്പശേഖർ അഭിനന്ദിച്ചു. ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ  പഞ്ചായത്തുകൾ ഈ നേട്ടം കൈവരിക്കുന്നതിന് ശ്രദ്ധേയ സംഭാവന നൽകി.  ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ചയാണ്  പരിപാടി ലക്ഷ്യമാക്കുന്നത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂർണത അഭിയാൻ എന്ന പരിപാടിയാണ് ഇപ്പോൾ നടന്നുവരുന്നത്.  ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള സാംസ്കാരിക പരിപാടി, എബിസിഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച  പരപ്പ സമ്പൂർണ വികസനത്തിനുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്.     Read on deshabhimani.com

Related News