കെ പി വത്സലനെ അനുസ്‌മരിച്ചു



 ചെറുവത്തൂർ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കെ പി വത്സലനെ  സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ  അനുസ്‌മരിച്ചു. ചീമേനി പള്ളിപ്പാറയിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കെ ശകുന്തള അധ്യക്ഷയായി. ഏരിയാ സെക്രട്ടറി മാധവൻ മണിയറ, കെ സജേഷ്‌ എന്നിവർ സംസാരിച്ചു. വി വി ജനാർദനൻ സ്വാഗതം പറഞ്ഞു.  കയ്യൂരിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സി കെ ചന്ദ്രൻ അധ്യക്ഷനായി. പി കമലാക്ഷൻ, എം രാജീവൻ, എം ബാലകൃഷ്ണൻ, എം ശാന്ത, ടി ദാമോദരൻ എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ക്ലായിക്കോട്ട്‌  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സാബു അബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. കെ പി ജനാർദനൻ അധ്യക്ഷനായി. കെ ബാലകൃഷ്‌ണൻ, കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ രാജു സ്വാഗതം പറഞ്ഞു. ചെമ്പ്രകാനത്ത്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ജനാർദനൻ ഉദ്‌ഘാടനംചെയ്‌തു. എം പി വി ജാനകി അധ്യക്ഷയായി. കയനി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. പി എസ്‌ സുരേഷ്‌ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ ജില്ലാ കമ്മിറ്റിയംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ടി നാരായണൻ അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി പി സുബൈദ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പി പത്മിനി, വെങ്ങാട്ട്‌ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News