ഓണാഘോഷവും 
പുരസ്‌കാര ദാനവും 
സെപ്‌തം. 15ന്‌



കാഞ്ഞങ്ങാട്‌   നോർത്ത്‌ കോട്ടച്ചേരി റെഡ്‌സ്‌റ്റാർ  യൂത്ത്‌ സെന്റർ  ഓണാഘോഷവും കൂർമ്മൽ എഴുത്തച്ഛൻ പുരസ്‌കാര സമർപ്പണവും സെപ്‌തംബർ 15ന്‌ നടക്കും.  എസ്എസ്എൽസി– പ്ലസ്ടു ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ചവരെയും സെപ്തംബർ എട്ടിന്‌ രാവിലെ 10ന്‌ അനുമോദിക്കും.   രാവിലെ ഏഴിന്‌  ക്രോസ്‌കൺട്രി മത്സരം. പകൽ ഒന്നു മുതൽ കലാകായിക മത്സരം   വൈകിട്ട്‌ 5ന്‌  സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര വിതരണവും ഡോ. ടി എം  തോമസ്‌ ഐസക് ‌ ഉദ്‌ഘാടനംചെയ്യും. പുരസ്‌കാര ജേതാവ്‌  അനിൽകുമാർ എ വിയെ ഡോ. സി ബാലൻ  പരിചയപ്പെടുത്തും.    രാത്രി എട്ടിന്‌ നാടൻ പാട്ട്‌. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ എം സുനിൽ, എം വി വീനിത്‌, പി വി ബാലകൃഷ്‌ണൻ, എൈശ്വര്യ കുമാരൻ,  പി വി ശരത്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News