പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ബാലചിത്ര രചനാ മത്സരം



നീലേശ്വരം 2025 ഫെബ്രുവരി 8 മുതൽ 11 വരെ നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.  പുതുക്കൈ ജിയുപി സ്കൂളിൽ  ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനംചെയ്തു.  പാട്ടത്തിൽ  നാരായണൻ  അധ്യക്ഷനായി. പി ദാമോദരപണിക്കർ, പല്ലവ നാരായണൻ, ഡോ. എം ഷൈമ എന്നിവർ സംസാരിച്ചു.  എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.    Read on deshabhimani.com

Related News