കാഞ്ഞങ്ങാട്ട്‌ വിലക്കുറവിന്റെ മേളം

കൺസ്യൂമർഫെഡ് ക്രിസ്‌മസ്‌ പുതുവത്സരവിപണി കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് നടത്തുന്ന ക്രിസ്‌മസ്‌–- പുതുവത്സര സഹകരണ ജില്ലാ വിപണന മേള  ആലാമിപ്പള്ളിപീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽതുടങ്ങി. വിലക്കയറ്റം തടയാനും ഉത്സവകാലങ്ങളിൽ മുഴുവൻ ആളുകൾക്കും നിത്യോപയോഗ സാധനങ്ങൾകുറഞ്ഞ നിരക്കിൽഎത്തിക്കുന്നതിനുമാണ്‌ മേള.   നഗരസഭാ ചെയർമാൻ കെ വി സുജാത ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ അധ്യക്ഷനായി. ഹൊസ്ദുർഗ് അസിസ്റ്റൻറ് രജിസ്‌ട്രാർ  പി ലോഹിതാക്ഷൻ ആദ്യവിൽപന നടത്തി.    പ്രിയേഷ് കാഞ്ഞങ്ങാട്,  കെ പി ജയപാലൻ, കെ പി ബാലകൃഷ്ണൻഎന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് കണ്ണൂർ റീജ്യണൽ മാനേജർ കെ സുധീർ ബാബു സ്വാഗതവും ജില്ലാ കോഡിനേറ്റർ കെ വി വേണുഗോപാലൻനന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News