സ്നേഹയും ദേവനന്ദയും വീട്ടിലിരുന്ന് പഠിക്കും

വരക്കാട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി കുറുഞ്ചേരിയിലെ സ്നേഹ വിജുവിന്‌ വെർച്വൽ 
ക്ലാസിനുള്ള പഠനോപകരണങ്ങൾ എ വി രാജേഷ് കൈമാറുന്നു


ഭീമനടി        ഇനി സ്നേഹയ്ക്കും ദേവനന്ദയ്ക്കും ഇനി വീട്ടിലിരുന്ന് പഠിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇവർക്കായി വെർച്വൽ ക്ലാസ് റൂം ഉപകരണങ്ങൾ നൽകി. എസ്എസ്എൽസിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസാണ് സ്നേഹയ്ക്ക്, പ്ലസ് വണ്ണിനും മുഴുവൻ മാർക്ക് . ദേവനന്ദയാകട്ടെ പഠിക്കാനും വരക്കാനും മിടുക്കി.  സ്കൂളിൽ പോകാനോ കൂട്ടുകാരെ കാണാനോ സാധിക്കാതെ വീട്ടിലിരുന്ന് പഠിക്കുന്നവർ. അവർക്കിനി കൂട്ടുകാരെയും അധ്യാപകരെയും എന്നും കാണാം. ക്ലാസുകൾ കേൾക്കാം. സമഗ്ര ശിക്ഷ കേരളം   സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ കാൽലക്ഷത്തോളം രൂപ വിലവരുന്ന ക്ലാസ് റൂം ഉപകരണങ്ങൾ നൽകിയത്‌.  ക്ലാസ് റൂമിലെ പഠന പ്രവർത്തനങ്ങൾ വീട്ടിൽനിന്ന് ലൈവായി കാണാം. ടാബ്‌ലറ്റ്, സ്റ്റാൻഡ്,ക്യാമറ, മെമ്മറി കാർഡ് എന്നിവയാണ് നൽകിയത്‌. വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് കുറുഞ്ചേരിയിലെ സ്നേഹ വിജു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്പൈനൽ കോഡിൽ ഉണ്ടായ ശസ്‌ത്രക്രിയക്ക്‌ശേഷം പൂർണമായും വീൽചെയറിലാണ്. ‘ലോക്കോ മോട്ടോർ ഡിസിബിലിറ്റി’ എന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സ്നേഹ അതിജീവനത്തിലടെയാണ് വിജയങ്ങൾ നേടുന്നത്.  ഓൺലൈൻ ക്ലാസുകൾക്ക് പുറമേ അധ്യാപകർ വീട്ടിലെത്തിയും ക്ലാസെടുക്കും. മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് പറമ്പയിലെ ദേവനന്ദ. ജന്മനാ ഉള്ള ശാരീരിക അവശതമൂലം സ്കൂളിലെത്താനാകുന്നില്ല. സ്നേഹയ്ക്കുള്ള പഠനോപകരണങ്ങൾ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എ വി രാജേഷ് കൈമാറി. ടി വി രാജീവൻ അധ്യക്ഷനായി.    Read on deshabhimani.com

Related News