പ്രകാശം പരക്കട്ടെ

പിലിക്കോട്‌ ഗ്രാമകിരൺ കുടുംബശ്രീ അംഗങ്ങൾ എൽഇഡി ബൾബ് നിർമാണത്തിൽ


 പിലിക്കോട് സ്ത്രീ ശാക്തീകരണത്തിന്റെ പരമ്പരാഗത രീതിയിൽ നിന്നും വഴി മാറി നടക്കുകയാണ്‌  പിലിക്കോട് പഞ്ചായത്തിലെ ഗ്രാമകിരൺ കുടുംബശ്രീ.   നാടിനെ വെളിച്ചത്തിലേക്കു നയിച്ച പിലിക്കോട് ഗ്രാമകിരണം എൽഇഡി ആൻഡ് സ്ട്രീറ്റ്‌ലൈറ്റ് നിർമാണ യൂണിറ്റ് നാലുവർഷത്തിൽ മികച്ച നേട്ടമാണു കൊയ്തത്.  2018ലാണ് ആരംഭിച്ചത്. 13 അംഗങ്ങളാണു ള്ളത്. ആറ് പുരുഷന്മാർ സഹായികളായി ഒപ്പമുണ്ട്.  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതും നന്നാക്കുന്നതും ഈ സ്ത്രീ കൂട്ടായ്മയാണ്. പദ്ധതി ആരംഭിച്ചപ്പോൾ ആദ്യം എൽഇഡി ബൾബുകളാണ്‌ തയ്യാറാക്കിയത്. പിന്നാലെ തെരുവുവിളക്കിലേക്കും കൈവച്ചു. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന സാമഗ്രികൾ വാങ്ങി യോജിപ്പിച്ചാണ് ബൾബ്‌ നിർമിക്കുന്നത്. പദ്ധതി വിജയത്തിലെത്തിയതോടെ അംഗങ്ങൾക്ക് മാസത്തിൽ കുറഞ്ഞത് 15000 രൂപ വീതം വരുമാനമായി. പി പി അശോകൻ കോ ഓർഡിനേറ്ററും പി വി ഷാജി പ്രസിഡന്റും വി പി മിനിത സെക്രട്ടറിയുമായ കൂട്ടയ്മയാണ് പദ്ധതിയുടെ അണിയറയിലുള്ളത്.   Read on deshabhimani.com

Related News