പ്രധാനമന്ത്രിക്ക്‌ കാർഡയച്ച് കുട്ടികൾ

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ബാലസംഘം പ്രവർത്തകർ പ്രധാനമന്ത്രിക്ക്‌ പോസ്‌റ്റ്‌ കാർഡ്‌ അയക്കുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ബങ്കളത്ത് സംസ്ഥാന പ്രസിഡന്റ്‌ ബി അനുജ നിർവഹിച്ചപ്പോൾ


നീലേശ്വരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ബാലസംഘത്തിന്റെ മുഴുവൻ പ്രവർത്തകരും  പ്രധാനമന്ത്രിക്ക്‌ പോസ്‌റ്റ്‌ കാർഡ്‌ അയക്കും. കേരളം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മഹാദുരന്തമാണ് വയനാട് ഉരുൾപൊട്ടൽ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നൂറുകണക്കിന് കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും ദുരിതക്കയത്തിലാണ്.    ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ബങ്കളത്ത്  സംസ്ഥാന പ്രസിഡന്റ്‌ ബി അനുജ നിർവഹിച്ചു. 28 വരെ  മുഴുവൻ പ്രവർത്തകരും ക്യാമ്പയിന്റെ ഭാഗമാകും. സംസ്ഥാന കമ്മിറ്റി അംഗം കെ പി വൈഷ്ണവ്, ജില്ല എക്‌സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണൻ, കെ. ആതിര, ജില്ല കമ്മിറ്റി അംഗം മഞ്ജിഷ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News