ബാവിക്കര ഒരുങ്ങുന്നു; കാണാൻ വരൂ

ബാവിക്കര ടൂറിസം വികസന പ്രവർത്തനം നടക്കുന്ന കുടിവെള്ള പദ്ധതി പ്രദേശം


മുളിയാർ ബാവിക്കര ടൂറിസം പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായി; പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. 4.007 കോടി രൂപയ്ക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്സ് കൺസ്ട്രക്ഷനാണ്‌ പ്രവൃത്തി ടെൻഡർ  ഏറ്റെടുത്തത്.   മുളിയാർ പഞ്ചായത്തിൽ ബാവിക്കര കുടിവെള്ള പദ്ധതിയുടെ റഗുലേറ്റർ സൈറ്റുമായി ബന്ധപ്പെട്ട പ്രദേശത്താണ്‌ പദ്ധതി വരുന്നത്‌. എംഎൽഎയുടെ ഇടപെടലിനെ തുടർന്ന്  സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിരുന്നു. കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടം, നടപ്പാത, ശൗചാലയം, പാർക്കിങ്‌ ഏരിയ‍, ബോട്ടുയാത്ര എന്നിവയാണ് ആദ്യഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുന്നത്.  രണ്ടാംഘട്ടത്തിൽ ബാവിക്കരയിൽ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധപ്പെുടുന്ന തരത്തിൽ ഗ്ലാസ് ബ്രിഡ്ജും വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയിൽ വിവിധ നിർമാണ പ്രവൃത്തി ഏറ്റെടുത്തു നടത്തി പരിചയസമ്പത്തുള്ള ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജൻസി ലിസ്റ്റിൽപ്പെട്ട ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. നിർമാണ പ്രവൃത്തി ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തീകരിക്കും.   Read on deshabhimani.com

Related News