സൊസെെറ്റി കെട്ടിടം തുറന്നു

കാസർകോട്‌ ഡിസ്ട്രിക്ട് കോൺട്രാക്ടേഴ്സ് കോ–- ഓപറേറ്റീവ് സൊസൈറ്റി കെട്ടിടം ചെമ്മട്ടംവയലിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു


കാഞ്ഞങ്ങാട്‌  കാസർകോട്‌ ഡിസ്ട്രിക്ട് കോൺട്രാക്ടേഴ്സ് കോ- ഓപറേറ്റീവ് സൊസൈറ്റിക്ക്‌ ചെമ്മട്ടംവയലിൽ നിർമിച്ച ആസ്ഥാന മന്ദിരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു. സംഘം പ്രസിഡന്റ്‌ ഇ വി കൃഷ്ണ പൊതുവാൾ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യാതിഥിയായി.  സെക്രട്ടറി പി ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. കെ ജെ വർഗീസ് വിവിധ വായ്പ പദ്ധതി ഉദ്ഘാടനംചെയ്തു.  നഗരസഭാ ചെയർപേഴ്സൺ കെ വി  സുജാത മീറ്റിങ്‌ ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ വി ലസിത സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എം ചന്ദ്രൻ സ്വർണ പണയ വായ്പ വിതരണംചെയ്‌തു. ഹൊസ്ദുർഗ് അസി. രജിസ്ട്രാർ കെ രാജഗോപലൻ നിക്ഷേപം സ്വീകരിച്ചു. എം വി കുഞ്ഞപ്പന്റെ ഫോട്ടോ അനാച്ഛാദനംചെയ്തു.  കെ മൊയ്തുഹാജിയെ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ കെ ജെ വർഗീസ് ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക്‌  ജില്ലാ പ്രസിഡന്റ്‌ ബി ഷാഫി ഉപഹാരം നൽകി.  പി സുഗതൻ, പി അപ്പുക്കുട്ടൻ, സി കരീംഹാജി, വി വി രമേശൻ, എ വി ശ്രീധരൻ, പി പ്രഭാകരൻ, കെ രാജ്മോഹൻ, എം രാഘവൻ, കെ പ്രദീഷ്,  കെ വി വിശ്വനാഥൻ, സി ഇ ജയൻ,സുരേഷ് കുമാർ, മധു പൊന്നൻ, ജി എസ്  രാജീവ്, സി നാരായണൻ, എ അമു എന്നിവർ സംസാരിച്ചു.  ബി എം കൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News