കലിതുള്ളി കടൽ

ഉദുമ കൊവ്വലിൽ നൂറുമീറ്ററോളം കര കടലെടുത്തപ്പോൾ


ഉദുമ കടലാക്രമണം ശക്തമായി തുടരുന്നതിനാൽ തീരദേശവാസികൾ ഭീതിയിൽ.  ഉദുമ പഞ്ചായത്തിലെ കാപ്പിൽ മുതൽ നോമ്പിൽ അഴിമുഖം വരെയുള്ള നാലുകിലോമീറ്ററോളം  തീരദേശത്താണ് കടലാക്രമണ ഭീഷണി. കൊവ്വൽ ബീച്ച്, ജന്മ കടപ്പുറം എന്നിവിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. ദിവസവും തിരമാല ശക്തി പ്രാപിച്ചു വരികയാണ്‌.  ഒരാഴ്ചയോളമായി തുടരുന്ന കടലാക്രമണത്തിൽ 100 മീറ്ററോളം കര കടലടുത്തു.  കരിങ്കൽ ഭിത്തിയും ജിയോ ബാഗ് കടൽ ഭിത്തിയും തകർന്നു. കെ സി ഗോപാലൻ, മുഹമ്മദ്, കെ കോരൻ, കെ വെള്ളച്ചി, കെ ബാലകൃഷ്ണൻ, കെ കണ്ണൻ എന്നിവരുടെ നിരവധി തെങ്ങകൾ  പിഴതെടുത്തു.  ജന്മ കടപ്പുറത്തുനിന്ന് നൂമ്പിൽ പുഴയിലേക്കുള്ള റോഡ് തകർന്നതോടെ  ഗതാഗതം തടസപ്പെട്ടു.      കടലാക്രമണം തുടർന്നാൽ  നിരവധി വീടുകൾ കടലെടുക്കും.  ഇത്രയും രൂക്ഷമായ കടലാക്രമണം പ്രദേശത്ത്‌ ആദ്യമെന്ന്‌  നാട്ടുകാർ പറയുന്നു. കടലാക്രമണ പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി,  വില്ലേജ് ഓഫീസർ വത്സല എന്നിവർ സന്ദർശിച്ചു.   Read on deshabhimani.com

Related News