കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന്‌ ഗുരുതരം

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ 
ചികിത്സയിൽ കഴിയുന്ന കെ പി അബ്ദുൾ ഖാദർ


 മുളിയാർ  ജോലി കഴിഞ്ഞുവീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാപ്പയും മകനും സഞ്ചരിച്ച ബൈക്കിൽ  കാട്ടുപന്നി ഇടിച്ച് ഇരുവർക്കും സാരമായ പരിക്ക്. ചെർക്കള ജാൽസൂർ സംസ്ഥാനപാതയിലെ മുളിയാർ ചീരങ്കോട് ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. കാറഡുക്ക പൂവടുക്കയിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന പെരുമ്പളയിലെ കെ പി അബ്ദുൾ ഖാദർ,  മകൻ ആദിൽ എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ജോലി കഴിഞ്ഞുമടങ്ങവേ കോട്ടൂർ വളവും മുളിയാർ ചീരങ്കോട് ബസ് കാത്തിരിപ്പ് കേന്ദ്രവും കഴിഞ്ഞ ഉടൻ  പൊടുന്നനെ വന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അബ്‌ദുൾ ഖാദറിന് കാൽമുട്ടിനാണ് പരിക്ക്. ഉടൻ ചെങ്കള ഇകെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആദിലിന്റെ  പരിക്ക് സാരമുള്ളതല്ല. കൂടുതൽ ചികിത്സയ്ക്കായി അബ്ദുൾ ഖാദറിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.    Read on deshabhimani.com

Related News