ആധുനിക കോഴ്‌സുകളുമായി 
കുണിയ ഗ്രൂപ്പ്‌ ഇൻസ്റ്റിറ്റ്യൂഷൻസ്‌



പെരിയ  കുണിയ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്യാധുനിക നിലവാരത്തിലുള്ള കോഴ്‌സുകൾ ഉടൻ തുടങ്ങുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ആസ്‌ട്രോഫിസിക്സ്‌, റോബോട്ടിക്‌ സൈബർ സുരക്ഷ, ഡാറ്റാ സയൻസ്‌, ഡിജിറ്റൽ മാർക്കറ്റിങ്‌  വിഷയങ്ങളിലുള്ള കോഴ്‌സുകളാണ്‌ തുടങ്ങുക. എൻട്രൻസ്‌ അക്കാദമി, ഇൻഡസ്ട്രിയൽ പാർക്ക്‌, ലോ കോളേജ്‌, നഴ്‌സിങ്‌, ഫാർമസി കോളേജുകളും തുടങ്ങും. വിദേശ സർവകലാശാലകളുടെ ഓഫ്‌ ക്യാമ്പസ്‌ എന്ന നിലയിലും പുതിയ കോഴ്‌സ്‌ കൊണ്ടുവരും. ഹോസ്റ്റൽ സൗകര്യമുണ്ടാകും. 400 കിടക്കകളുള്ള ആശുപത്രിയുൾപ്പെടുന്ന മെഡിസിറ്റി, ലൈബ്രറി, 4000 പേർക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയം, 1000 പേർക്ക്‌ ഇരിക്കാവുന്ന സെമിനാർ ഹാൾ, സ്പോർട്‌സ്‌ സിറ്റി, നീന്തൽക്കുളം എന്നിവ ഉടൻ തുടങ്ങും. സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള  പദ്ധതിരേഖ തയ്യാറായിട്ടുണ്ട്‌. കുണിയ കുഞ്ഞഹമ്മദ്‌ മുസ്ലിയാർ സ്മാരക ട്രസ്റ്റിന്റെ കീഴിൽ 150 ഏക്കറിലാണ്‌ കെട്ടിടസമുച്ചയം. കണ്ണൂർ സർവകലാശാലയുടെ ഏഴ്‌ കോഴ്‌സ്‌ ക്യാമ്പസിലുണ്ട്‌. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ്‌ അംഗങ്ങളായ അഹമ്മദ്‌ സഹീൽ ഇബ്രാഹിം, ഷംഷാദ്‌ അഹമ്മദ്‌, അബ്ദുൽ നസീർ അട്ടുവത്തിൽ, ടി എ നിസാർ,  സുധീർ ഗവാനി, എം സി ഡെർമോത്ത്‌, വില്യം ലിഷ്‌മാൻ, കെ വി യഹിയ,  കെ ഫായിസ്‌ അബ്ദുല്ല,  അനസ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News