വാടക കിട്ടുന്നില്ല; വിദ്യാവാഹിനി കട്ടപ്പുറത്താക്കല്ലേ!

വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി കുടുംബൂർ സ്‌കൂളിൽ വിദ്യാർഥികളെ വാഹനത്തിൽ എത്തിക്കുന്നു


രാജപുരം വാടക ഇനത്തിലുള്ള പണം ലഭിക്കാത്തതിനാൽ വിദ്യാവാഹിനി പദ്ധതിയിൽ സർവീസ്‌ നടത്തുന്ന വാഹന ഡ്രൈവർമാർ പ്രതിസന്ധിയിൽ. നാലുമാസ വാടകയാണ് ഇവർക്ക്‌ നൽകാനുള്ളത്. പട്ടികജാതി, പട്ടിക വർഗ ഫണ്ട് ഉപയോഗിച്ച് ഈ വിഭാഗത്തിലെ വിദ്യാർഥികളെ സ്‌കൂളിലേക്കും തിരിച്ച്‌ വീട്ടിലേക്കും വാഹനത്തിൽ എത്തിക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി.  ഡ്രൈവർമാർക്ക്‌  മാസം തോറും വാടക നൽകുന്നതാണ് പതിവ്. എന്നാൽ ഈ അധ്യയന വർഷം പണം ലഭിച്ചില്ല. ചില സ്‌കൂളിൽ മുൻ വർഷത്തെ തുകയും കിട്ടാനുണ്ട്. തുക കുടിശ്ശിക വന്നതോടെ സർവീസ് നിർത്തി വക്കാനുള്ള ആലോചനയിലാണ് ഡ്രൈവർമാർ. അങ്ങനെയായാൽ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങും. പലരും വായ്‌പയെടുത്താണ് വാഹനം വാങ്ങിയത്. നിത്യ ചെലവ് കണ്ടെത്തുന്നതിനാണ് പലരും വാഹനം ഓടിക്കുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ പലരുടെയും വായ്‌പ അടവ്‌ മുടങ്ങി.  പട്ടിക വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഏറെ സഹായമാണ് ഈ പദ്ധതി. വാഹന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ സ്‌കൂളിൽ എത്താൻ കുട്ടികൾ മടിച്ചിരുന്നെങ്കിലും പദ്ധതി ആരംഭിച്ചതോടെ ഈ മേഖലയിൽനിന്നും കൃത്യമായി കുട്ടികൾ സ്‌കൂളിലെത്തുന്നുണ്ട്.  വായ്‌പ അടവ്‌ മുടങ്ങി നിരവധി വർഷമായി പദ്ധതിയിൽ വാഹന സർവീസ് നടത്തുന്നുണ്ട്‌. എന്നാൽ ഈ അധ്യയന വർഷം  സർവീസ് തുടങ്ങിയിട്ട് മാസം നാല് കഴിഞ്ഞു. ഇതുവരെ വാടക കിട്ടിയില്ല. പല തവണ  ഓഫീസുമായി ബന്ധപ്പെട്ടങ്കിലും ഫലമുണ്ടായില്ല. വാടക കിട്ടാതെ വന്നതോടെ വാഹന വായ്‌പ അടവ്‌ മുടങ്ങി. വിദ്യാർഥികളുടെ പഠനം മുടങ്ങുമെന്നോർത്താണ്‌  സർവീസ് നിർത്താത്തത്. പണം  വൈകിയാൽ സർവീസ് നിർത്തേണ്ടി വരും.  എ കെ ഭാസ്‌കരൻ  കുടുംബൂർ സ്‌കൂൾ 
വിദ്യാവാഹിനി ഡ്രൈവർ നിത്യച്ചെലവിന് വഴിയില്ല വിദ്യാവാഹിനി പദ്ധതിയിൽ നിരവധി ഡ്രൈവർമാർക്കാണ് വാടക കിട്ടാനുള്ളത്. നാലും, അഞ്ചും മാസമായി വാടക കുടിശ്ശികയാണ്‌. പലരും നിത്യ ചെലവിന് വേണ്ടിയാണ് വാഹനം ഓടിക്കുന്നത്.  കിട്ടാനുള്ള പണം ഉടൻ വിതരണം ചെയ്യണം. ജി ഷാജിലാൽ   Read on deshabhimani.com

Related News