തിമ്മന്‍ചാല്‍ നീര്‍ത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി നാടിന് സമര്‍പ്പിച്ചു



രാജപുരം സംസ്ഥാന സർക്കാർ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടരകോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന തിമ്മൻചാൽ നീർത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി നാടിന് സമർപ്പിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ പദ്ധതി പൂർത്തീകരണ ആസ്തി കൈമാറ്റവും സുവനീർ പ്രകാശനവും നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ അധ്യക്ഷനായി.  കെ കുഞ്ഞിരാമൻ എം എൽ എ സുവനീർ പ്രകാശനം നിർവഹിച്ചു.   കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി, ജില്ലാ പഞ്ചായത്തംഗം എം നാരായണൻ, കുറ്റിക്കോൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഗോപിനാഥൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ലതാ അരവിന്ദ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം ലില്ലി തോമസ്,  കെ.ബാലകൃഷ്ണ ആചാര്യ, ബി മോഹൻകുമാർ, പി സുകുമാരൻ, ജി ഷാജിലാൽ, സി ആർ അനുപ് എന്നിവർ സംസാരിച്ചു.  മണ്ണ് സംരക്ഷണ വിഭാഗം ഓഫീസർ വി എം അശോക് കുമാർ സ്വാഗതവും, കൺവീനാർ ജി എസ് രാജീവ് നന്ദിയും പറഞ്ഞു. പനത്തടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലും, കുറ്റിക്കോൽ പഞ്ചായത്തുകളിലെ 8,9 വാർഡുകൾ ഉൾപ്പെട്ട പ്രദേശത്തും നബാർഡിന്റെ സഹായത്തോടെ ആർഐഡിഎഫ് 19 പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയാണ് അഞ്ച് വർഷം കൊണ്ട് നൂറ് ശതമാനവും പൂർത്തിയാക്കി യത്.   കാർഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഈ പദ്ധതി ഈ പ്രദേശത്തെ 1165 ഹെക്ടറിലെ 960 കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. 241.51 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ കല്ല് കയ്യാല, മണ്ണ് കയ്യാല, മഴക്കുഴി, തട്ട് തിരിക്കൽ, നീർച്ചാലുകളുടെ സംരക്ഷണം, ചെറുതടയണകൾ നിർമ്മാണം, മഴക്കുഴി, മഴവെള്ളസംഭരണം എന്നി പദ്ധതികളാണ് നടപ്പാക്കിയത്‌.     Read on deshabhimani.com

Related News